Thursday, August 24, 2017

ശ്രീ.സി.ടി.പ്രഭാകരന്റെ നേതൃത്വത്തില്‍ നടന്ന Language Acquisition Programme -ന്റെ സമാപനം ഓഗസ്ററ് 18 വെളളിയാഴ്ച സ്കൂളില്‍ നടന്നു.ചടങ്ങില്‍ ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪,പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീം,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.അഹമ്മദ് മൂസ എന്നിവ൪ സംസാരിച്ചു.









ഓഗസ്ററ് 16 ന് എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ വിദ്യാ൪ത്ഥികള്‍ക്കായി നടത്തിയ സൈബ൪കുററകൃത്യങ്ങളെക്കുറിച്ചുളള ബോധവത്കരണക്ളാസ് ശ്രീ.എബി കുട്ടിയാനം നി൪വ്വഹിക്കുന്നു.





എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന അസംബ്ളിയില്‍ ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ ദേശീയപതാക ഉയ൪ത്തി.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ,എസ്.എം.സി ചെയ൪മാന്‍,ഒ.എസ്.എ ഭാരവാഹികള്‍,പി.ടി.എ ഭാരവാഹികള്‍ എന്നിവ൪ സംബന്ധിച്ചു.തുട൪ന്ന് ദേശഭക്തിഗാനമത്സരം,ക്വിസ് മത്സരം,പോസ്ററ൪ രചനാമത്സരം,പ്രസംഗമത്സരം,ഡിസ്പ്ളേ,സംഘനൃത്തം തുടങ്ങിയ പരിപാടികള്‍ നടത്തി.
















Tuesday, August 22, 2017

സ്കൂള്‍ വാ൪ഷിക ജനറല്‍ ബോഡിയോഗം 28.7.17 ന് നടന്നു.യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീം അധ്യക്ഷത വഹിച്ചു.സ്ററാഫ് സെക്രട്ടറി ശ്രീ.ശ്രീനിവാസന്‍ സ്വാഗതം പറ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.രജനി റിപ്പോ൪ട്ടും കണക്കും അവതരിപ്പിച്ചു.ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ ച൪ച്ചകള്‍ക്ക് മറുപടി പറയുകയും തുട൪ന്ന് നടന്ന പി.ടി.എ,എസ്.എം.സി കമിററികളുടെ തെരെഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു.എസ്.എം.സി ചെയ൪മാന്‍ ശ്രീ.അബ്ദുള്‍ ലത്തീഫ്,ശ്രീ.സജീവന്‍,ശ്രീ.ചന്ദ്രന്‍ എന്നിവ൪ ആശംസപ്രശംസം നടത്തി.ശ്രീ.ജനാ൪ദ്ദനന്‍ നന്ദി പ്രകാശിപ്പിച്ചു.യോഗത്തില്‍ പുതിയ പി.ടി.എ പ്രസിഡന്റായി ശ്രീ.അബ്ദുള്‍ റഹീം മീപ്പിരിയെ വീണ്ടും തെരഞ്ഞെടുത്തു.ശ്രീ.ഹസൈനാ൪ മുസ്ലിയാരെ പുതിയ എസ്.എം.സി.ചെയ൪മാനായി യോഗം തീരുമാനിച്ചു.ശ്രീ.അഹമ്മദ് മൂസ പേരൂരായിരിക്കും പുതിയ പി.ടി.എ വൈസ്പ്രസിഡന്റ്.എസ്.എം.സി.ചെയ൪മാനായി ശ്രീ.അബ്ദുല്ല മൊതലോടി ചിന്നമുഗറിനെയും നിയമിച്ചു.യോഗത്തില്‍ കഴിഞ്ഞ വ൪ഷത്തെ എസ്.എസ്.എല്‍.സി,വി.എച്ച്.എസ്.ഇ പരീക്ഷയില്‍ ഉയ൪ന്ന വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ക്യാ‍‍ഷ് അവാ൪ഡ് നല്‍കി.










Sunday, July 30, 2017

ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ്.............26-7-17-ന് നമ്മുടെ സ്കൂളില്‍ എക്സൈസ് വകുപ്പിലെ ശ്രീ.നാരായണന്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസെടുത്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീം,ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ എന്നിവ൪ സംസാരിച്ചു.







ജുലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന Audio-Visual Quiz മത്സരത്തില്‍ എല്‍.പി,യു.പി,ഹൈസ്കൂള്‍ വിഭാഗത്തില്‍ വിജയികളായവ൪.


LANGUAGE ACQUISITION PROGRAMME (LAP)........ഇംഗ്ളീ‍ഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന LAP എന്ന പരിപാടി നമ്മുടെ സ്കൂളില്‍ ആരംഭിച്ചു.ശ്രീ.സി.ടി.പ്രഭാകരന്‍ സാറാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീമിന്റെ അധ്യക്ഷതയില്‍ ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ പരിപാടി ഉദ്ഘാടനം ചെയ്തു.