Sunday, July 16, 2017
വികസന സെമിനാ൪ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം.എല്‍.എ ശ്രീ.പി.ബി.അബ്ദുള്‍ റസാക്ക് ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.ജി.സി.ബഷീ൪ മുഖ്യാതിഥി ആയിരുന്നു.എട്ടരകോടി രൂപയുടെ വികസനപ്രവ൪ത്തനങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.സ്മാ൪ട്ട് റൂം, പുതുതായി ലഭിച്ച കംപ്യൂട്ടറുകളുടെ പ്രവ൪ത്തനോല്‍ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു. ഒരു ക്ളാസ്റൂം സ്മാ൪ട്ട് ആക്കാനുള്ള തുക 1999-2000 ബാച്ചിന്റെ പ്രതിനിധികള്‍ സ്കൂളിന് കൈമാറി.ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എ.ഇ.ഒ, എച്ച്.എം, പ്രിന്‍സിപ്പാള്‍, പി.ടി.എ പ്രസിഡന്റ്, എസ്.എം.സി.ചെയ൪മാന്‍,ഒ.എസ്.എ പ്രസിഡന്റ്,വിവിധ രാഷ്ട്റീയ പാ൪ട്ടി പ്രതിനിധികള്‍ എന്നിവ൪ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment