Sunday, July 30, 2017

ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ്.............26-7-17-ന് നമ്മുടെ സ്കൂളില്‍ എക്സൈസ് വകുപ്പിലെ ശ്രീ.നാരായണന്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസെടുത്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീം,ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ എന്നിവ൪ സംസാരിച്ചു.







ജുലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന Audio-Visual Quiz മത്സരത്തില്‍ എല്‍.പി,യു.പി,ഹൈസ്കൂള്‍ വിഭാഗത്തില്‍ വിജയികളായവ൪.


LANGUAGE ACQUISITION PROGRAMME (LAP)........ഇംഗ്ളീ‍ഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന LAP എന്ന പരിപാടി നമ്മുടെ സ്കൂളില്‍ ആരംഭിച്ചു.ശ്രീ.സി.ടി.പ്രഭാകരന്‍ സാറാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീമിന്റെ അധ്യക്ഷതയില്‍ ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ പരിപാടി ഉദ്ഘാടനം ചെയ്തു.

Sunday, July 16, 2017

വികസന സെമിനാ൪ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം.എല്‍.എ ശ്രീ.പി.ബി.അബ്ദുള്‍ റസാക്ക് ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.ജി.സി.ബഷീ൪ മുഖ്യാതിഥി ആയിരുന്നു.എട്ടരകോടി രൂപയുടെ വികസനപ്രവ൪ത്തനങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.സ്മാ൪ട്ട് റൂം, പുതുതായി ലഭിച്ച കംപ്യൂട്ടറുകളുടെ പ്രവ൪ത്തനോല്‍ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു. ‌‌‌‍‍ഒരു ക്ളാസ്റൂം സ്മാ൪ട്ട് ആക്കാനുള്ള തുക 1999-2000 ബാച്ചിന്റെ പ്രതിനിധികള്‍ സ്കൂളിന് കൈമാറി.ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എ.ഇ.ഒ, എച്ച്.എം, പ്രിന്‍സിപ്പാള്‍, പി.ടി.എ പ്രസിഡന്റ്, എസ്.എം.സി.ചെയ൪മാന്‍,ഒ.എസ്.എ പ്രസിഡന്റ്,വിവിധ രാഷ്ട്റീയ പാ൪ട്ടി പ്രതിനിധികള്‍ എന്നിവ൪ സംസാരിച്ചു.